ശ്രീകാര്യം: പോങ്ങൂംമൂട് വാട്ടർ അഥോറിറ്റിയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ മുന്നിലൂടെ പോകുകയായിരുന്ന രണ്ട് ബൈക്കുകളിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ പേരൂർക്കട സ്വദേശി വിമൽകുമാർ (58), മലയിൻകീഴ് സ്വദേശി അരുൺ (22) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടുകൂടിയായിരുന്നു അപകടം. പോങ്ങുംമൂട് നിന്ന് ഉള്ളൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ബൈക്കുകളുടെ പിന്നിലിടിച്ചതിനെ തുടർന്ന് ഇരു ബൈക്കുകളിലേയും യാത്രക്കാർ തെറിച്ച് അതേ ദിശയിൽ വന്ന് കെഎസ്ആർടിസി ബസിന് മുന്നിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെത്തുടർന്ന് ശ്രീകാര്യം മെഡിക്കൽകോളജ് റൂട്ടിൽ ഒരു മണിക്കൂറോളം ഗാതാഗതം തടസപ്പെട്ടു. ട്രാഫിക് പോലീസ് കേസെടുത്തു.