പാലോട്: നൃത്ത നാടക അവതരണത്തിലൂടെ സ്വരൂപിച്ച തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകി തിരുവനന്തപുരം വൈഗ കലാസമിതി മാതൃകയായി.
നാടകം നൂറ് വേദികൾ പിന്നിടുന്പോൾ ആഹ്ലാദത്തിന് മാറ്റി വച്ച തുകയും സമിതിയിലെ കലാകാരൻമാർ ഒരു മനയോടെ ജീവകാരുണ്യത്തിനായി നൽകി. വൃക്കരോഗ ബാധിതനായ ആറുവയസുകാരനും രക്താർബുധം ബാധിച്ച ഏഴു വയസുകാരനും കരിമരുന്ന് അപകടത്തിൽ കാഴ്ചശേഷി നഷ്ടപ്പെട്ടയാൾക്കുമാണ് ചികിത്സാ സഹായത്തിന് സഹായം നൽകിയത്.
നാടകരചയിതാവ് വെള്ളനാട് നാരായണന്റെ സ്മരണക്കായാണ് സ്നേഹസാന്ത്വനം എന്ന പേരിൽ ധനസഹായ വിതരണം നടത്തിയത്.