വെള്ളറട : വീട്ടുകരം കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് വെള്ളറട പഞ്ചായത്തിന്റെ ജപ്തി ഭീഷണി.
വീട്ടുകരം അടച്ചവർക്കു പോലും അഞ്ചു വർഷത്തെ കുടിശികയുണ്ടെന്നും ഉടൻ അടച്ചില്ലെങ്കിൽ ജപ്തി നടപടി ഉണ്ടാകുമെന്നാണ് പഞ്ചായത്തിന്റെ കത്ത്. വീടുനിർമിച്ച് ഒരു വർഷം ആയവർക്കു പോലും അഞ്ചു വർഷത്തെ മുടക്കമുണ്ടെന്ന് കാണിച്ചാണ് കത്ത്. ജപ്തി പേപ്പർ ലഭിച്ചവർ വീട്ടുകരം അടക്കാൻ പഞ്ചായത്തിൽ തടിച്ചു കൂടി. ഇതോടെ പഞ്ചായത്തിലെത്തിയ ഗുണഭോക്താക്കൾ ക്യൂ നിന്ന് വലഞ്ഞു. ചിലർ പഞ്ചായത്ത് ജീവനക്കാരുമായി വാക്കേറ്റം നടത്തുകയും ചെയ്തു.