നെടുമങ്ങാട്: ശ്രീനാരായണ ധർമസംഘവും ട്രസ്റ്റും യോജിച്ച് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വെള്ളാപ്പള്ളി നടേശൻ. ശ്രീനാരയണ ട്രസ്റ്റ് തിരുവനന്തപുരം മേഖലയിലെ നെടുമങ്ങാട് യൂണിയൻ തല പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ധർമസംഘത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്യാസി വര്യന്മാരും ഈ ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ സന്യാസിമാർ ത്വജിക്കേണ്ടതായ സ്വകാര്യ താത്പര്യം വച്ചുപുലർത്തുന്ന ഒരു സംഘം സാന്യാസിമാർ ചേർന്ന് നിലവിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കെതിരെ കോടതിയിൽ കേസുമായി മുന്നോട്ടുപോകുന്നത് ശരിയല്ല. മേയ് 10 ന് നടക്കുന്ന എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടർ.
ജനകീയ കോടതിയെ വിശ്വാസമില്ലാത്തതിനാലാണ് ഇവർ ലക്ഷങ്ങൾ മുടക്കി കേസുകളുമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് യൂണിയൻ ചെയർമാൻ ഡി.പ്രേംരാജ് അധ്യക്ഷനായി. എസ്എൻട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായി. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ കൺവീനർ ആലുവിള അജിത്, എന്നിവർ പങ്കെടുത്തു.