+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥികൾക്ക് അ​ടി​യ​ന്തി​ര ജീ​വ​ന്‍​ര​ക്ഷാ പ​രി​ശീ​ല​ന​ം ആവശ്യം: മ​ന്ത്രി കെ.​കെ. ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്തി​ര ജീ​വ​ന്‍​ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ല ജീ​വ​നു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത്ത
വിദ്യാർഥികൾക്ക് അ​ടി​യ​ന്തി​ര ജീ​വ​ന്‍​ര​ക്ഷാ പ​രി​ശീ​ല​ന​ം  ആവശ്യം: മ​ന്ത്രി കെ.​കെ. ഷൈ​ല​ജ
തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്തി​ര ജീ​വ​ന്‍​ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ല ജീ​വ​നു​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ലൂ​ടെ അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​ൻ അ​വ​ർ​ക്കാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് കേ​ര​ള ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​ടി​യ​ന്തി​ര ജീ​വ​ന്‍ ര​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വ​ട്ടി​യൂ​ര്‍​ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ല്‍ വ​ച്ച് നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ പ​രി​ശീ​ല​ന സി​ഡി​യു​ടെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ഐ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ന്‍. വെ​ങ്കി​ടേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സ​ര​സ്വ​തി വി​ദ്യാ​ല​യ ചെ​യ​ര്‍​മാ​ന്‍ ജി. ​രാ​ജ​മോ​ഹ​ന്‍ , പ്രി​ന്‍​സി​പ്പ​ൽ ഒ.​ആ​ര്‍. ഷൈ​ല​ജ, ഐ​എ​പി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞ്, ഡോ. ​എ. സ​ന്തോ​ഷ്കു​മാ​ര്‍ , ഡോ. ​റി​യാ​സ്, ഡോ. ​രാ​ജ്മോ​ഹ​ന്‍, ഡോ. ​ക്രി​സ്റ്റി​ന്‍ ഇ​ന്ദു​മ​തി, ഡോ. ​അ​ഞ്ജു ദീ​പ​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.​
ഡോ. പ്ര​മീ​ള ജോ​ജി, ഡോ. ​അ​ഭി​രാം ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.