ന്യൂഡൽഹി: കേരളത്തിൽ പ്രമുഖ മലയാളി നടിക്കെതിരേ ഉണ്ടായ അതിക്രമം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടും പോലീസിനോടും റിപ്പോർട്ട് തേടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയയ്ക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാൻ കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമപരമായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും.
സംസ്ഥാന സർക്കാരും പോലീസും മതിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും. ഈ നടിയെ അപമാനിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കുന്നില്ല. കേരളം പോലുള്ള സ്ഥലത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായത് ഞെട്ടിക്കുന്നതാണ്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്ഥാനമായിരുന്നു കേരളം. ഇതൊരു മാറ്റത്തിന്റെ സൂചനയാണ്. ഇത്തരം രീതിയിൽ സ്ത്രീകൾക്കെതിരേ അതിക്രമമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്നും ലളിതാ കുമാരമംഗലം പറഞ്ഞു.