ന്യൂഡൽഹി: നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നു എന്ന നിലയിലുള്ള ആരോപണങ്ങൾ മറ്റ് ഉദ്ദേശ്യങ്ങൾ വച്ചുള്ളതാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ക്രമസമാധാന നില ഇപ്പോഴുണ്ട്. കേരളത്തിൽ രമേശ് ചെന്നിത്തല നിരാഹാരം നടത്തുന്നത് യുഡിഎഫിനുള്ളിലെ പ്രശ്നങ്ങൾ മറച്ചു വെക്കാനാണ്. ഉമ്മൻ ചാണ്ടിയേക്കാൾ വലിയ നേതാവാണു താനെന്നു കാണിക്കാനാണു ചെന്നിത്തലയുടെ ശ്രമം എന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു.