കോൽക്കത്ത: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് അൽത്തമാസ് കബീർ(68) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 2012 സെപ്റ്റംബർ 29 മുതൽ 2013 ജൂലൈ 19 വരെയാണ് അൽത്തമാസ് കബീർ ഇന്ത്യയുടെ 39-ാം ചീഫ് ജസ്റ്റീസായിരുന്നത്. ഇദ്ദേഹം 2005ൽ സുപ്രീംകോടതി ജഡ്ജിയായി.