ന്യൂയോർക്ക്: അമേരിക്കയിലെ സ്വകാര്യ കന്പനിയായ സ്പേസ് എക്സ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നു വിജയകരമായ റോക്കറ്റ് വിക്ഷേപണം നടത്തി. ഫാൽക്കൺ 9 റോക്കറ്റ് ഡ്രാഗൺ എന്ന ഉപഗ്രഹത്തെ അന്താരാഷ് ട്ര സ്പേസ് സ്റ്റേഷനിലേക്കാണ് അയച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ സ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണത്തറയിൽ പൊട്ടിത്തെറിച്ചിരുന്നു. എലോൺ മസ്ക് എന്ന ശതകോടീശ്വരന്റേതാണ് സ്പേസ് എക്സ് കന്പനി. ശനിയാഴ്ച നടത്തേണ്ടിയിരുന്ന വിക്ഷേപണം ഒരുദിവസം വൈകിയാണ് നടന്നത്.