താമരശേരി: കട്ടിപ്പാറ റബ്ബർ ഉത്പാദക സംഘത്തിന്റെയും കോഴിക്കോട് റബ്ബർ ബോർഡിന്റെയും ആഭിമുഖ്യത്തിൽ റബർ ടാപ്പിംഗ് പരിശീലനം നടത്തി. തുരുത്തിപ്പിള്ളി ജോസിന്റെ തോട്ടത്തിൽ എട്ട് ദിവസങ്ങളിലായി നടത്തിയ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമാപന സമ്മേളനം റബർ ബോർഡ് താമരശേരി ഫീൽഡ് ഓഫീസർ പ്രഭാവതി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ ഏറത്ത് അധ്യക്ഷത വഹിച്ചു. ടാപ്പിംഗ് പരിശീലകൻ രാജൻ ചെറിയാൻ, സംഘം ഡയറക്ടർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.