ചെന്നൈ: വിശ്വാസവോട്ടെടുപ്പിലൂടെ പളനിസ്വാമി മുഖ്യമന്ത്രിയായതു സത്യസന്ധമായ രീതിയിലായിരുന്നുവോ എന്നു ജനം തീരുമാനിക്കുമെന്നു മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. യുദ്ധം തുടങ്ങിയിട്ടേയുള്ളൂ. അമ്മയുടെ അനുയായികളും ശശികലയുടെ അനുയായികളും തമ്മിലുള്ള യുദ്ധമാണിത്. അമ്മയുടെ അനുയായികൾക്കു വിജയം സുനിശ്ചിതമാണ്.
എംഎൽഎമാരെ മണ്ഡലത്തിലേക്കു പോകാൻ അനുവദിക്കണമെന്നും അതിനു ശേഷം വിശ്വാസവോട്ടെടുപ്പു നടത്തണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ സ്പീക്കർ നിഷ്കരുണം തള്ളി-അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ മണ്ഡലത്തിലേക്കു പോകാൻ അനുവദിക്കണമെന്നും അതിനു ശേഷം വിശ്വാസവോട്ടെടുപ്പു നടത്തണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ സ്പീക്കർ നിഷ്കരുണം തള്ളി-അദ്ദേഹം പറഞ്ഞു.