കോട്ടയം: പുന്നപ്രയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മേക്കിംഗ് ദി ബെസ്റ്റിന്റെ (കിംബ്) ആഭിമുഖ്യത്തിൽ ഏഴിനു സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർക്കായി ആദായ നികുതി സംബന്ധിച്ച് ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. പരിശീലനത്തിനു സഹകരണ പരിശീലകനായ കെ.വി. രാധക്യഷ്ണൻ (റിട്ട. ജോയിന്റ് രജിസ്ട്രാർ) നേതൃത്വം നൽകും. താത്പര്യമുള്ള സഹകരണ സംഘങ്ങൾ ബന്ധപ്പോടേണ്ട ഫോണ് 0477 2266701, 9947733416, 9497221291, 9037323239.