ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പ്രവാസി മാതാപിതാക്കളുടെ സംഗമം നടത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. അതിരന്പുഴ ഫൊറോനാപള്ളി വികാരി ഫാ. സിറിയക് കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ, ഫാ. സണ്ണി പുത്തൻപുരയ്ക്കൽ, ഫാ. സേവ്യർ പുത്തൻകളം, ഫാ. ജോസഫ് കൊല്ലാറ, ജോസ് കാലായിക്കൽ, ഷെവലിയാർ സിബി വാണിയപ്പുരയ്ക്കൽ, ജയിംസ് ഓവേലി, തങ്കച്ചൻ പൊൻമാങ്കൽ എന്നിവർ പ്രസംഗിച്ചു. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്്ടർ ഫാ. ജോസ് ആലഞ്ചേരി മുഖ്യാതിഥിയായിരുന്നു.
സോജൻ കിഴക്കേവീട്, ജയിംസ് അരീക്കുഴി, മാത്യു മനയത്തുശേരി, ഏലിയാമ്മ മനയത്തുശേരി, ഫിലിപ്പ് കോഴിമണ്ണിൽ, അന്നമ്മ കോഴിമണ്ണിൽ, ലൈസാമ്മ കളരിക്കൽ, മാത്യു പനന്താനം, ജോസഫ് ഞൊങ്ങിണിയിൽ, പി.സി. ചെറിയാൻ, സന്തോഷ് മാപ്പിളശേരി, ജോസ് പ്ലാച്ചേരിൽ എന്നിവർ സംഗമത്തിനു നേതൃത്വം നൽകി. കോട്ടയം, കുടമാളൂർ, അതിരന്പുഴ ഫൊറോനകളിലെ പ്രവാസികളുടെ മാതാപിതാക്കൾ സംബന്ധിച്ചു.