കുമരകം: കെടിഡിസി വാട്ടർ സ്കേപ്സിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തി നാല്പതോളം കോട്ടേജുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനെതിരേയാണ് ആർട്ടിസാൻസ് യൂണിയന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്. കവണാറ്റിൻകര കെടിഡിപിയുടെ മുൻവശത്ത് നടത്തുന്ന സമരം ഇന്നലെ സിപിഎം കോട്ടയം ഏരിയാ സെക്രട്ടറി എം.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.