ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയിദ്, കൂട്ടാളി ഖാസി കാസിഫ് എന്നിവരുടെ പേരുകൾ ഭീകരവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. ഇവരെ നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. സയിദ് ഉൾപ്പെടെ ജെയുഡി, എഫ് ഐഎഫ് ഭീകരസംഘടനകളിൽ ഉൾപ്പെട്ട 37 പേരെ രാജ്യത്തിനു പുറത്തുപോകുന്നതിനു വിലക്കുള്ളവരുടെ പട്ടികയിലും ഉൾപ്പെടുത്തി.