ഇസ്ലാമാബാദ് : ന്യൂനപക്ഷ ഹിന്ദുക്കൾക്കു ബാധകമായ ഹിന്ദു മാര്യേജ് ബിൽ 2017 പാക് സെനറ്റ് പാസാക്കി. അധോസഭ നേരത്തെ ഇതിന് അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് ഒപ്പിട്ടാൽ ഇതു നിയമമാകും. വിവാഹത്തിനുള്ള മിനിമം പ്രായം 18 ആയി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷൻ, പുനർവിവാഹം എന്നിവ സംബന്ധിച്ചുള്ള ചട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ബില്ലിനു ഹിന്ദു സമുദായത്തിൽ പരക്കേ സ്വീകാര്യതയുണ്ട്.