+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ഷു-​​ഈ​​സ്റ്റ​​ർ ഖാ​​ദി​​മേ​​ള ഇ​​ന്ന് ആ​​രം​​ഭി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ചാ​​സി
വി​​ഷു-​​ഈ​​സ്റ്റ​​ർ ഖാ​​ദി​​മേ​​ള ഇ​​ന്ന് ആ​​രം​​ഭി​​ക്കും
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ൻ കേ​​ര​​ള ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ചാ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​ര​​മ​​ന​​പ്പ​​ടി​​യി​​ലു​​ള്ള ഖാ​​ദി ഗ്രാ​​മോ​​ദ്യോ​​ഗ് ഭ​​വ​​നി​​ൽ വി​​ഷു -ഈ​​സ്റ്റ​​ർ ഖാ​​ദി മേ​​ള ഇ​​ന്ന് മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഖാ​​ദി​​ക്ക് 30 % ഗ​​വ. സ്പെ​​ഷ​​ൽ റി​​ബേ​​റ്റും മ​​റ്റി​​ന​​ങ്ങ​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ ഡി​​സ്കൗ​​ണ്ടും ല​​ഭ്യ​​മാ​​ണ്. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ആ​​ശീ​​ർ​​വാ​​ദ​​ക​​ർ​​മം നി​​ർ​​വ​​ഹി​​ക്കും. ഖാ​​ദി ഭ​​വ​​ൻ അ​​ങ്ക​​ണ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചാ​​സ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ചാ​​സ് പ്ര​​സി​​ഡ​​ന്‍റ് മോ​​ണ്‍. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ ആ​​ദ്യ​​വി​​ൽ​​പ്പ​​ന നി​​ർ​​വ​​ഹി​​ക്കും. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ സി​​ബി തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, ചാ​​സ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, മു​​ൻ കൗ​​ണ്‍​സി​​ല​​ർ ജ​​സ്റ്റി​​ൻ ബ്രൂ​​സ്, ചാ​​സ് ഖാ​​ദി മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
പു​​തു​​മ​​യാ​​ർ​​ന്ന​​തും വ്യ​​ത്യ​​സ്ത​​ങ്ങ​​ളു​​മാ​​യ ഖാ​​ദി ഗ്രാ​​മീ​​ണ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​യി സം​​ഘാ​​ട​​ക​​ർ പ​​റ​​ഞ്ഞു. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ആ​​യി​​ര​​ത്തി​​ല​​ധി​​കം ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ യൂ​​ണി​​റ്റു​​ക​​ളി​​ൽ നി​​ർ​​മി​​ക്കു​​ന്ന ഗു​​ണ​​മേ·​​യേ​​റി​​യ ഉ​​ല്പ​​ന്ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത വി​​ല​​യ്ക്ക് ഇ​​വി​​ടെ ല​​ഭി​​ക്കും.
ഖാ​​ദി സി​​ൽ​​ക്ക്-​​കോ​​ട്ട​​ൻ സാ​​രി​​ക​​ൾ, ഖാ​​ദി തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, റെ​​ഡി​​മെ​​യ്ഡ് ഷ​​ർ​​ട്ടു​​ക​​ൾ, കു​​ർ​​ത്ത​​ക​​ൾ, ചു​​രി​​ദാ​​റു​​ക​​ൾ, ചു​​രി​​ദാ​​ർ മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ, ക​​യ​​റു​​ല്പ​​ന്ന​​ങ്ങ​​ൾ, കാ​​ർ​​പ​​റ്റു​​ക​​ൾ, പ​​ഞ്ഞി​​മെ​​ത്ത​​ക​​ൾ, നാ​​ട​​ൻ രീ​​തി​​യി​​ൽ ത​​യ്യാ​​ർ ചെ​​യ്ത ശു​​ദ്ധ​​മാ​​യ ഖാ​​ദി ഭ​​ക്ഷ്യ ഉ​​ല്പ​​ന്ന​​ങ്ങ​​ൾ, ആ​​യു​​ർ​​വേ​​ദ ഉ​​ല്പ​​ന്ന​​ങ്ങ​​ൾ, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ, കോ​​ലാ​​പ്പു​​രി-​​ലെ​​ത​​ർ ചെ​​രി​​പ്പു​​ക​​ൾ, തേ​​ൻ, തേ​​നു​​ല്പ​​ന്ന​​ങ്ങ​​ൾ, തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് 5 മു​​ത​​ൽ 30% വ​​രെ ഡി​​സ്ക്കൗ​​ണ്ടി​​ൽ ല​​ഭ്യ​​മാ​​ണ്. പ​​തി​​നാ​​യി​​ര​​ത്തി​​ൽ​​പ്പ​​രം ഗ്രാ​​മ വ്യ​​വ​​സാ​​യ ഉ​​ല്പ​​ന്ന​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന വി​​പ​​ണ​​ന മേ​​ള​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ-​​ബാ​​ങ്ക് പൊ​​തു​​മേ​​ഖ​​ല ജീ​​വ​​ന​​ക്കാ​​ർ​​ക്കും, അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​ക്കാ​​ർ​​ക്കും ത​​വ​​ണ​​വ്യ​​വ​​സ്ഥ​​യി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​വാ​​നു​​ള്ള സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കും. മേ​​ള മെ​​യ് 13ന് ​​സ​​മാ​​പി​​ക്കും.

.