കോട്ടയം: ലോറി സമരം മൂലം പാടശേഖരങ്ങളിൽനിന്നും സംഭരിച്ച നെല്ല് കയറ്റിവിടാനാകാതെ കർഷകർ പ്രതിസന്ധി നേരിടുകയാണ്. ഏജൻസികൾ ലോറി വിട്ടു നൽകാൻ തയാറായെങ്കിലും ചിലർ കുഴപ്പം സൃഷ്ടിക്കുന്നതായി കർഷകർ പറയുന്നു. കാലടിയിലേ മില്ലിലേക്കു കയറ്റി വിട്ട നെല്ല് ലോറികൾ എംസി റോഡിൽ പലയിടത്തായി തടഞ്ഞു. നെല്ലെടുക്കാൻ തയാറായി സപ്ലൈകോ രംഗത്തുണ്ടെങ്കിലും കയറ്റിവിടാൻ മാർഗമല്ലാത്ത അവസ്ഥയിലാണ്. ലോറി സമരം തുടരന്നതിനാലും നെല്ല് കയറ്റിവിടാൻ സാധിക്കാത്തതിനാൽ കർഷകർ ആശങ്കയിലാണ്.
ഏതു നിമിഷവും വേനൽമഴയെത്താം. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ചെറിയ തോതിൽ മഴ പെയ്തിരുന്നു. ശക്തമായ മഴപെയ്താൽ കളത്തിൽ വെള്ളം കയറി നെല്ല് നശിക്കുമെന്നത് കർഷകരെ പേടിപ്പെടുത്തുകയാണ്. ലോഡുമായി പോകുന്ന ലോറികൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം വിവിധ കർഷക സംഘടനാ നേതാക്കൾ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരം ജില്ലാ പോലീസ ്ചീഫിന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നെല്ലു സംഭരണം കാര്യക്ഷമമാകാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ചെറുകിട കർഷകരാണ് കൂടുതലും ദുരിതത്തിലാത്. കടം വാങ്ങിയും മറ്റും കൃഷി ചെലവ് നിർവഹിച്ച കർഷകർക്ക് ചെറിയ നഷ്ടം പോലും താങ്ങാവുന്നതിനുമപ്പുറമാണ്.