+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് മൂന്നാം വാർഷികം

ചിറ്റൂർ: ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് മൂന്നാം വാർഷികം ചിറ്റൂർ–തത്തമംഗലം നഗരസഭാ ചെയർമാൻ ടി.എസ്.തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജയദേവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്‌ഥാന സർക്കാരിന്റെ അ
ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് മൂന്നാം വാർഷികം
ചിറ്റൂർ: ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ് മൂന്നാം വാർഷികം ചിറ്റൂർ–തത്തമംഗലം നഗരസഭാ ചെയർമാൻ ടി.എസ്.തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജയദേവൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സംസ്‌ഥാന സർക്കാരിന്റെ അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.നഗരസഭാ പ്രദേശത്ത് ജൈവകൃഷി പരിപോഷിപ്പിച്ച് നഗരസഭാ ചെയർമാൻ ടി.എസ്.തിരുവെങ്കിടം, സെക്രട്ടറി കെ.വി.ബിനി എന്നിവരെ ചിറ്റൂർ റൂറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് പൊന്നാട അണിയിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.രത്നാമണി, സാദിഖലി, ഷീജ, കൗൺസിലർമാരായ എം.ശിവകുമാർ, എം.ശശിധരൻ, മുകേഷ്, പരുത്തിക്കാവ് പാടശേഖരസമിതി സെക്രട്ടറി ടി.എ.വിശ്വനാഥൻ, എം.മണി, കൃഷി അസിസ്റ്റന്റ് എം.സന്തോഷ്, ശിവരാമകൃഷ്ണൻ പ്രസംഗിച്ചു.