വാഷിംഗ്ടൺ: പ്രസിഡന്റ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാനില്ലെന്ന് റിട്ട. വൈസ് അഡ്മിറൽ റോബർട്ട് ഹാർവാർഡ്. റഷ്യൻ ബന്ധത്തിന്റെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതനായ മൈക്കൽ ഫ്ലിന്നിനു പകരമാണ് ഹാർവാർഡിന് ട്രംപ് പദവി ഓഫർ ചെയ്തത്.
മുൻ നേവി സീൽ അംഗമായ ഹാർവാർഡ് ഇപ്പോഴത്തെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ കീഴിൽ നേരത്തെ യുഎസ് സെൻട്രൽ കമാൻഡിൽ ഡെപ്യൂട്ടി കമാൻഡറായിരുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ട്രംപ് നൽകിയ ഓഫർ നിരസിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആക്ടിംഗ് സുരക്ഷാ ഉപദേഷ്ടാവ് കെയ്ത് കെല്ലോഗ്, റിട്ടയേർഡ് ജനറൽ ഡേവിഡ് പെട്രാസ് തുടങ്ങിയവരുടെ പേരുകളാണ് സുരക്ഷാ ഉപദേഷ്ടാവ് പദവിയിലേക്കു ഇനി പരിഗണനയിലുള്ളത്.