+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സ്യത്തൊഴിലാളി ഫോറംസംസ്‌ഥാന ഭാരവാഹികൾ

കൊല്ലം: കേരള മത്സ്യത്തൊഴിലാളി ഫോറം സംസ്‌ഥാന ഭാരവാഹികളായി കുരീപ്പുഴ എം.ജോർജ്–പ്രസിഡന്റ്, എസ്.തോംസൺ–ജനറൽ സെക്രട്ടറി, പീറ്റർ മത്യാസ്–വൈസ് പ്രസിഡന്റ്, വി.ജറോം, എസ്.ഇസഡോർ– സെക്രട്ടറിമാർ, സെബാസ്റ്റ്യൻ–ട്രഷറ
മത്സ്യത്തൊഴിലാളി ഫോറംസംസ്‌ഥാന ഭാരവാഹികൾ
കൊല്ലം: കേരള മത്സ്യത്തൊഴിലാളി ഫോറം സംസ്‌ഥാന ഭാരവാഹികളായി കുരീപ്പുഴ എം.ജോർജ്–പ്രസിഡന്റ്, എസ്.തോംസൺ–ജനറൽ സെക്രട്ടറി, പീറ്റർ മത്യാസ്–വൈസ് പ്രസിഡന്റ്, വി.ജറോം, എസ്.ഇസഡോർ– സെക്രട്ടറിമാർ, സെബാസ്റ്റ്യൻ–ട്രഷറർ എന്നിവർ ഉൾപ്പെടെ 21 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.

ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ.എസ്.അൽഫോൺസ് യോഗം ഉദ്ഘാടനം ചെയ്തു. സിസിലി സ്റ്റീഫൻ, പീറ്റർ മത്യാസ്, കെ.ജെ.യേശുദാസൻ, എസ്.സെസ്റ്റസ്, ഫ്രാൻസിസ് പടപ്പക്കര, എഫ്.സി.കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.

കായലിലും കടലിലും മത്സ്യലഭ്യത കുറച്ച് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ലോൺ കുടിശിക എഴുതിതള്ളണമെന്നും ഇഎസ്ഐ ആനുകൂല്യത്തിന്റെ പരിധിയിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.