+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് ഇന്ന് തുടങ്ങും

കരുനാഗപ്പള്ളി: കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാൻ കേരളയൂത്ത് പ്രമോഷൻ കൗൺസിൽ നിംസ്മെഡിസിറ്റിയുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് ഇന്നു മുതൽ ഒമ്പതുവരെ സായി
മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് ഇന്ന് തുടങ്ങും
കരുനാഗപ്പള്ളി: കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുവാൻ കേരളയൂത്ത് പ്രമോഷൻ കൗൺസിൽ നിംസ്മെഡിസിറ്റിയുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പ് ഇന്നു മുതൽ ഒമ്പതുവരെ സായി ടവറിൽ നടക്കും.

വ്യക്‌തിത്വവികസനം, നേതൃപഠനം ജീവിത നിപുണതാ പരിശീലനം, കൗമാരാരോഗ്യ വിദ്യാഭ്യാസം, മാജിക്പഠനം, പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, വിനോദയാത്ര, സായിഗ്രാമം സന്ദർശനം, വരയരങ്ങ്, നാട്ടുകൂട്ടം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആർ.രാമചന്ദ്രൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

കേരളയൂത്ത് പ്രമോഷൻ കൗൺസിൽസംസ്‌ഥാന ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം വിനുമോഹൻ മുഖ്യാതിഥിയാകും. നഗരസഭാചെയർപേഴ്സൺ എം.ശോഭന മുഖ്യപ്രഭാഷണം നടത്തും. ആറിന് ഏകാഗ്രതയും ധ്യാനവും, കുട്ടികളും വ്യക്‌തിത്വവികാസവും, ഒറിഗാമി, വായനയും വരയുംഎന്നീ ക്ലാസുകൾ നടക്കും.

ഏഴിന് തോന്നയ്ക്കൽ സായി ഗ്രാമത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കും. നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ ചാൻസിലർ എം.എസ്. ഫൈസൽഖാൻ, സായി ഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ എന്നിവർ അഭിമുഖ ത്തിൽ പങ്കെടുക്കും. കുട്ടികളും സ്വഭാവ രൂപീകരണവും എന്ന വിഷയത്തിൽ ഇ.പി.സുജിത്ത് ക്ലാസ് നയിക്കും.

എട്ടിന് മാജിക് പഠനം, നേതൃപഠനം, ഞാറ്റുവേല എന്നിവയും വൈകുന്നേരം നാലിന് കെഎസ്ആർടിസി പരിസരത്ത് നാട്ടുകൂട്ടവും നടക്കും. ഒമ്പതിന് പ്രസംഗ പരിശീലനം, കൈയ്യെഴുത്ത്മാസിക തയ്യാറാക്കൽ, കൗമാരാരോഗ്യ വിദ്യാഭ്യാസ പരിപാടി, കുട്ടികളും മാധ്യമങ്ങളും, നമ്മുടെ പരിസ്‌ഥിതിഎന്നീ ക്ലാസുകൾ സംഘടിപ്പിക്കും. വരയരങ്ങും ക്യാമ്പിന്റെ ഭാഗമായി നടക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം യു.പ്രതിഭാ ഹരി എംഎൽഎ ഉദ്ഘാടനം ചെയ്യും.

സി.ആർ മഹേഷ് സമാപനസന്ദേശം നൽകും. വിവിധ വിഷയങ്ങളിൽ ജയചന്ദ്രൻ ഇലങ്കത്ത്, ബ്രഹ്മനായകം മഹാദേവൻ, ജിതേഷ്ജി, ഇ.പി.സുജിത്ത്, ഐറിഷ് വത്സമ്മ, ദിവ്യദേവകി, ബിജുതുറയിൽകുന്ന്, അക്ഷയ് ഓവൻസ്, വിജയകൃഷ്ണൻ പട്ടാഴി, സജുപ്രഭാകർ, ബിജുമാവേലിക്കരഎന്നിവർ ക്ലാസ് നയിക്കും. ജില്ലാശിശുസംരക്ഷണയൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ എസ്.ദീപക് സർട്ടിഫിക്കേറ്റ് വിതരണം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9847530274 എന്ന നമ്പരിൽ പേര് രജിസ്റ്റർചെയ്യണം.