+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുറ്റകൃത്യങ്ങളുടെ തലസ്‌ഥാനമായികേരളം മാറി: ബിന്ദുകൃഷ്ണ

കരുനാഗപ്പള്ളി: കുറ്റകൃത്യങ്ങളുടെ തലസ്‌ഥാനമായി കേരളം മാറുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കരുനാഗപ്പള്ളിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മഹിളാ ക
കുറ്റകൃത്യങ്ങളുടെ തലസ്‌ഥാനമായികേരളം മാറി: ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി: കുറ്റകൃത്യങ്ങളുടെ തലസ്‌ഥാനമായി കേരളം മാറുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കരുനാഗപ്പള്ളിയിൽ സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്റെ നേത്യത്വത്തിൽ നടന്ന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

സ്ത്രീ പീഡനക്കാർക്കെതിരെ ശക്‌തമായ നിലപാട് എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീ പീഡനം നടക്കുന്ന ജില്ല കൊല്ലമാണ്. കൊല്ലത്ത് നിന്നും എൽഡിഎഫിന് 11 എംഎൽഎമാരുണ്ടായിട്ട് എന്ത് പ്രയോജനം.അതിക്രമങ്ങളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും പീഡനക്കാരുടെയും ഒരു ജില്ലയാക്കി മാറ്റിയത് ഇവരുടെ നിശബ്ദത കാരണമല്ലേ.

സ്ത്രീപീഡകരുടെ മുന്നിൽ സർക്കാർ മൗനമായിരിക്കുന്നു. ഇതിനെതിരെ കരുത്തിന്റേയും കരുതലിന്റെയും കരുണയുടേയും അടയാളമായി കോൺഗ്രസ് പ്രസ്‌ഥാനം ഉണ്ടാകുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

പി.ജർമ്മിയാസ്, എം.അൻസാർ, ബിന്ദുജയൻ , മുനമ്പത്ത് വഹാബ്, കെ.ജി.രവി, സിസിലി സ്റ്റീഫൻ, വിനയചന്ദ്രൻ , രമാഗോപാലകൃഷ്ണൻ, റ്റി.തങ്കച്ചൻ, സരസ്വതിയമ്മ, തുടങ്ങിയവർ പ്രസംഗിച്ചു. ഉപവാസത്തിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എംപി നിർവഹിച്ചു.