ജമ്മു: ഒന്പതു മാസം പ്രായ മെഹ്ബൂബ മുഫ്തി മന്ത്രിസഭ ഇന്നു പുനഃസംഘടിപ്പിക്കും. ഒന്നോ രണ്ടോ പിഡിപി മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. പിഡിപി, ബിജെപി കക്ഷികൾ തമ്മിലുള്ള ധാരണയനുസരിച്ച് പിഡിപിക്ക് 14 മന്ത്രിമാരും ബിജെപിക്ക് 11 മന്ത്രിമാരും ആകാം. നിലവിൽ പിഡിപിക്ക് 12 മന്ത്രിമാരാണുള്ളത്.