ഹർദോളി: താൻ ഉത്തർപ്രദേശിന്റെ ദത്തുപുത്രനാണെന്നും എസ്പി, ബിഎസ്പി, കോൺഗ്രസ് പാർട്ടികളെ പുറത്താക്കാതെ സംസ്ഥാനത്തു ശോഭനഭാവി ലഭിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശും ഗുജറാത്തുമായി ഭഗവാൻ കൃഷ്ണനു ബന്ധമുണ്ട്.
ഉത്തർപ്രദേശിൽ ജനിച്ച ശ്രീകൃഷ്ണൻ കർമഭൂമിയായി തെരഞ്ഞെടുത്തത് ഗുജറാത്തിനെയാണ്. ഗുജറാത്തിൽ ജനിച്ച തന്നെ ഉത്തർപ്രദേശ് ദത്തെടുത്തു. മാതാപിതാക്കളെ മകൻ ഒരിക്കലും വഞ്ചിക്കില്ല- മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.