തലനാട്: ഇല്ലിക്കൽകല്ലിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏർപ്പെടുത്തിയിരിക്കുന്ന അനധികൃത ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് യൂത്ത് ഫ്രണ്ട്-എം തലനാട് മണ്ഡലം കമ്മിറ്റി. യാതൊരുവിധ ആലോചനകളുമില്ലാതെയാണ് ഡിടിപിസിയുടെ നടപടി.
അനധികൃത ടോൾപിരിവ് ചോദ്യംചെയ്ത പഞ്ചായത്ത് മെംബർ ഉൾപ്പെടെയുള്ളവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത മേലുകാവ് പോലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്. വിനോദസഞ്ചാരകേന്ദ്രത്തിന്റെ തുടർ നടത്തിപ്പിനും പരിപാലനത്തിനുമായി എംപി, എംഎൽഎ, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം സർക്കാർ അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അരുൺ പേണ്ടാനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ജോണി ആലാനി, കുഞ്ഞുമോൻ മാടപ്പാട്ട്, മോഹനകുമാർ, മേരിക്കുട്ടി ആൻഡ്രൂസ്, ഡാർലി, മനോജ് എന്നിവർ പ്രസംഗിച്ചു.