കുറവിലങ്ങാട്: സഹകരണ ബാങ്കിൽ അറ്റൻഡർ തസ്തികയിലേക്ക് നടത്തിയ നിയമനവുമായി ബന്ധപ്പെട്ട എഴുത്തുപരീക്ഷ അലങ്കോലപ്പെട്ടശേഷം വീണ്ടും നടത്തിയത് ക്രമപ്രകാരമല്ലെന്ന് റിപ്പോർട്ട്. നിയമനവുമായി ബന്ധപ്പെട്ടുയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണവിഭാഗം ജോയിന്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം.
രണ്ടാമത് നടത്തിയ പരീക്ഷയിൽ ആദ്യപരീക്ഷയിൽ ഹാജരായ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവോ എന്നും ഏതെങ്കിലും ഉദ്യോഗാർഥിക്ക് അവസരം നിഷേധിച്ചുവോ എന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ റിപ്പോർട്ടിന്റെയും വയല പനത്താനത്ത് അഭിലാഷ് ജോസഫ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് അറ്റൻഡർ നിയമന നടപടികൾ നിറുത്തിവയ്ക്കാൻ സഹകരണ വിഭാഗം ജോയിന്റ് രജിസ്ട്രാർ ഉത്തരവ് നൽകിയത്.
ഇതിനിടെ പരീക്ഷനടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. ഇതിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും പോലീസ് സ്റ്റേഷൻ മാർച്ച് എന്നിവ നടത്തുമെന്നു പ്രസിഡന്റ് സിജോ ജോസഫ്, സെക്രട്ടറി അരുണ്‍ ശശി, മിഥുൻ കടപ്ലാമറ്റം എന്നിവർ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ഏകപക്ഷീയമായി കേസെടുക്കുകയായിരുന്നുവെന്ന് കടപ്ലാമറ്റം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് സി.സി. മൈക്കിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ശശിധരൻനായർ, അലക്സ് പടിക്കമ്യാലിൽ, മിഥുൻ ജോർജ്, അശ്വിൻ മുണ്ടുവാങ്കൽ എന്നിവർ പ്രസംഗിച്ചു.