പാലാ: കേരള നിയമസഭയിൽ അന്പത് വർഷം പൂർത്തിയാക്കിയ കെ.എം. മാണി എംഎൽഎയെ പാലാ നഗരസഭ കൗൺസിൽ ആദരിച്ചു. ഇന്നലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചെയർപേഴ്സൺ ലീന സണ്ണി, കെ.എം. മാണിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
2016-17 സാന്പത്തികവർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിലെ നഗരസഭകളിൽ ഒന്നാംസ്ഥാനം നേടിയ പാലാ നഗരസഭയെ കെ.എം. മാണി അഭിനന്ദിച്ചു. നഗരസഭ വാർഷികപദ്ധതിയിൽപ്പെടുത്തി വാങ്ങിയ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങളുടെ വിതരണം, പട്ടികജാതി വിഭാഗക്കാർക്കുള്ള ലാപ്ടോപ് വിതരണം എന്നിവയും കെ.എം. മാണി എംഎൽഎ നിർവഹിച്ചു. നഗരസഭയുടെ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു പാലൂപ്പടവിൽ, കൊച്ചുറാണി അപ്രേം മുകാല, ഷെറിൻ തോമസ്, പ്രഫ. സതീഷ് ചൊള്ളാനി, റാണി റോമൽ പടിഞ്ഞാറെക്കര, കൗൺസിലർമാരായ അഡ്വ. ബെറ്റി ഷാജു, സുഷമ രഘു, സിബിൽ തോമസ്, ജോർജുകുട്ടി ചെറുവള്ളിൽ, ജിജി ജോണി, പി.കെ. മധു, ടോണി തോട്ടത്തിൽ, ലൂസി ജോസ്, ടോമി ജോസഫ്, സിജി പ്രസാദ്, ലിസ്യൂ ജോസ്, ബിജി ജോജോ, മിനി പ്രിൻസ്, മേരി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
സ്വീകരണസമ്മേളനത്തിൽ നഗരസഭ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.