മൂന്നിലവ്: മൂന്നിലവ് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി വിജയിച്ചതോടെ ഇനി സിപിഎം-കോൺഗ്രസ് ഭരണം നടക്കുമെന്നു കേരള കോൺഗ്രസ്-എം ആരോപിച്ചു. കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റാണ് നിലവിലുള്ളത്. കേരള കോൺഗ്രസ്-എം സ്ഥാനാർഥിക്ക് വോട്ടു ചെയ്യാതെ വിട്ടുനിന്നാണ് കോൺഗ്രസ്, സിപിഎം സ്ഥാനാർഥിയെ വിജയിപ്പിച്ചത്. നേരത്തെ നടന്ന അവിശ്വാസപ്രമേയ ത്തിലും കോൺഗ്രസ്, സിപിഎമ്മിനെ പിന്തുണച്ചിരുന്നു.
ഇതിനിടെ, കോൺഗ്രസിന് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ നൽകിവരുന്ന പിന്തുണ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-എം മൂന്നിലവ് മണ്ഡലം കമ്മിറ്റി പാർട്ടി നേതൃത്വ ത്തോട് ആവശ്യപ്പെട്ടു. മൂന്നിലവിൽ കോൺഗ്രസ് പ്രസിഡന്റിനു നൽകിയിരുന്ന പിന്തുണ പിൻവലിക്കാനും മണ്ഡ ലം കമ്മിറ്റി തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജോയി അമ്മിയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ബിജു ഇളംതുരുത്തിയിൽ, സിറിയക് കുര്യൻ, ലേഖാ കൃഷ്ണൻകുട്ടിനായർ, മേരിക്കുട്ടി ജോർജ്, ഷേർളി ജോസഫ്, അജിത് പെന്പിളുകുന്നേൽ, ടൈറ്റസ് പുന്നപ്ലാക്കൽ, റോയി കദളിയിൽ എന്നിവർ പ്രസംഗിച്ചു.