കൂട്ടിക്കൽ: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജോയ് ജോസ് മുണ്ടുപാലത്തിനെ കേരള കോൺഗ്രസ്-എം കൂട്ടിക്കൽ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൈമൺ പുതിയാപറന്പിലിന്റെ അധ്യക്ഷതയിൽ കെ.എസ്. മോഹനൻ, മാത്തുക്കുട്ടി ചെല്ലന്തറ, ജോയി കളരിക്കൽ, ജോസ് കയ്യൂന്നുപാറ, സാജു കാരയ്ക്കാട്ട്, ടോമി വെള്ളാത്തോട്ടം, അഷറഫ് കൊല്ലംപറന്പിൽ, പഞ്ചായത്ത് മെംബർമാരായ ജെസി ജോസ്, ലൈസാമ്മ ജോസ്, എം.ജി. വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.