വാഷിംഗ്ടൺ: മൈക്കൽ ഫ്ലിന്നിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽനിന്നു രാജിവയ്പിച്ചത് നിയമപ്രശ്നം മൂലമല്ലെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ട്രംപിന് ഫ്ലിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തോടു രാജി വയ്ക്കാൻ ആവശ്യപ്പെട്ടത്.
ട്രംപ് അധികാരമേൽക്കും മുന്പ് ഫ്ലിൻ യുഎസിലെ റഷ്യൻ സ്ഥാനപതിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ റഷ്യക്കെതിരേയുള്ള ഉപരോധ പ്രശ്നവും ചർച്ചാവിഷയമായി. സ്വകാര്യവ്യക്തി നയതന്ത്ര പ്രശ്നം കൈകാര്യം ചെയ്യുന്നതിനു വിലക്കുണ്ട്. ഈ സംഭാഷണത്തെക്കുറിച്ച് വൈസ് പ്രസിഡന്റ് പെൻസിനെ ഫ്ലിൻ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മൂന്നാഴ്ച മുന്പുതന്നെ പ്രസിഡന്റ് ട്രംപിന് ഇക്കാര്യം സംബന്ധിച്ചു വിവരം കിട്ടിയെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇതോടെ ജനറൽ ഫ്ലിന്നിൽ ട്രംപിനു വിശ്വാസം കുറഞ്ഞു. വൈസ് പ്രസിഡന്റിനെയും മറ്റു സഹപ്രവർത്തകരെയും ഫ്ലിൻ തെറ്റിദ്ധരിപ്പിച്ച കാര്യം ട്രംപ് ഗൗരവമായെടുത്തു.