രാജ്കോട്ട്: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പരിശീലക കുപ്പായത്തിലെത്തുന്നു. ഐപിഎലിലെ താത്കാലിക ടീമായ ഗുജറാത്ത് ലയൺസിന്റെ പരിശീലകനായി ഈ സീസണില്‍ കൈഫ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലയണ്‍സിന്റെ ടീം മാനേജ്മെന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ കാണ്‍പൂരില്‍ അരങ്ങേറിയ കൈഫ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. ഐപിഎലില്‍ ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സ് ടീമില്‍ അംഗവുമായിരുന്നു കൈഫ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്ക് വാതുവയ്പാരോപണത്തിൽ വിലക്കു വന്നപ്പോള്‍ താത്കാലികമായി ഐപിഎലിലെത്തിയ ടീമുകളിലൊന്നാണ് ഗുജറാത്ത് ലയണ്‍സ്. അരങ്ങേറിയ കഴിഞ്ഞ വര്‍ഷം ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്താനും ലയണ്‍സിനു സാധിച്ചിരുന്നു.
ലയൺസിന്റെ പരിശീലകനാകാന്‍ മുഹമ്മദ് കൈഫ്
12:37 AM Feb 16, 2017 | Deepika.com