ഇ​ന്ന് സൂപ്പർ പോരാട്ടങ്ങൾ‍

12:25 AM Feb 15, 2017 | Deepika.com
മാ​ഡ്രി​ഡ്/​മ്യൂ​ണി​ക്: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ന് ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡും നാ​പ്പോ​ളി​യും മാ​ഡ്രി​ഡി​ല്‍ ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ മ്യൂ​ണി​ക്കി​ലെ അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ നേ​രി​ടാ​ന്‍ ആ​ഴ്‌​സ​ണ​ല്‍ ഇ​റ​ങ്ങും.

സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണേ​ബു സ്‌​റ്റേ​ഡി​യ​ത്തി​ലി​റ​ങ്ങു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡ് പ​ഴ​യ ഫോ​മി​ലേ​ക്കു തി​രി​ച്ചു​വ​രാ​നു​ള്ള ഒ​രു​ക്കത്തി​ലാ​ണ്. വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റിലാ​യി തോ​ല്‍വിയ​റി​യാ​തെ​യു​ള്ള 40 ക​ളി​യെ​ന്ന സ്പാ​നി​ഷ് റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ച​ശേ​ഷം റ​യ​ലി​ന്‍റെ കു​തി​പ്പി​ന് സെ​വി​യ്യ വി​രാ​മ​മി​ട്ടു. റ​യ​ലി​നെ​തി​രേ ഇ​റ​ങ്ങു​ന്ന നാ​പ്പോ​ളി​യും വി​ജ​യ​കു​തി​പ്പി​ലാ​ണ്. പ​രാ​ജ​പ്പെ​ടു​ത്താ​ന്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള ടീ​മാ​യി നാ​പ്പോ​ളി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ന​ട​ന്ന വി​വി​ധ ടൂ​ര്‍ണ​മെ​ന്‍റുകളിൽ 18 ക​ളി​യി​ല്‍ നാ​പ്പോ​ളി പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പ് രു​ചി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ലാ ​ലി​ഗ പോ​രാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ഒ​സാ​സു​ന​യെ 3-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ച്ചെ​ങ്കി​ലും സി​ന​ദി​ന്‍ സി​ദാ​ന്‍റെ ടീ​മി​ന്‍റെ പ​ല മേ​ഖ​ല​യി​ലു​മു​ള്ള വീ​ഴ്ച​ക​ള്‍ എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ം. പ്ര​തി​രോ​ധം പ​ല​പ്പോ​ഴും പാ​ളു​ന്ന​തു കാ​ണേ​ണ്ടി​വ​ന്നു. റ​യ​ല്‍ പ്ര​തി​രോ​ധം ഭേ​ദി​ച്ച് ഒ​സാ​സു​ന യ​ഥേ​ഷ്ടം പ​ന്ത് വ​ല​യി​ലേ​ക്കു തൊ​ടു​ക്കു​കയും ചെ​യ്തു. ഗോ​ള്‍ കീ​പ്പ​ര്‍ കെ​യ്‌​ല​ര്‍ ന​വാ​സ് ഗോ​ള്‍വ​ല​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ മി​ക​വാ​ണ് റ​യ​ലി​ന് തു​ണ​യാ​യ​ത്.

റ​യ​ല്‍ നി​ര​യി​ലേ​ക്കു പ​രി​ക്ക് ഭേ​ദ​മാ​യി ഡാ​നി ക​ര്‍വാ​യ​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ റൊ ണാൾഡോ ഇറങ്ങിയിരുന്നു. പാദ​ത്തി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ടര്‍ന്ന് മൂ​ന്നു മാ​സ​ത്തോ​ളം പു​റ​ത്തി​രു​ന്ന ഗാ​ര​ത് ബെ​യ്‌ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ​ങ്കെ​ടു​ത്തി​രു​ന്നു. പ​രി​ക്കി​ല്‍നി​ന്നു പൂ​ര്‍ണ​മോ​ചി​ത​നാ​യാ​ല്‍ ബെ​യ്ൽ റ​യ​ലി​ന്‍റെ മു​ന്നേ​റ്റ​നി​ര​യി​ലു​ണ്ടാ​വും. എന്നാൽ ബെ​യ്‌​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ സി​ദാ​ന്‍ ഉ​റ​പ്പു ന​ല്‍കു​ന്നി​ല്ല.

മി​ക​ച്ച ഫോ​മി​ലു​ള്ള നാ​പ്പോ​ളി​ക്കും സ​ന്തോ​ഷ​ക​ര​മാ​യ വാ​ര്‍ത്ത​ക​ളാ​ണു​ള്ള​ത്. സ്‌​ട്രൈ​ക്ക​ര്‍ അ​ര്‍കാ​ഡി​യു​സ് മി​ലി​ക് പാ​ദ​ത്തി​നേ​റ്റ പ​രി​ക്കി​ല്‍ നി​ന്നു മോ​ചി​ത​നാ​യി നാ​ലു മാ​സ​ത്തി​നുശേ​ഷം തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ജി​യോ​ണ​യ്‌​ക്കെ​തി​രേ​യു​ള്ള ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യെ​ങ്കി​ലും ക​ളി​ച്ചി​രു​ന്നി​ല്ല. മി​ലി​ക് റ​യ​ലി​നെ​തി​രേ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബെ​ല്‍ജി​യ​ന്‍ ഫോ​ര്‍വേ​ഡ് ഡ്രെ​യ്‌​സ് മെ​ര്‍ട്ടെ​ന്‍സ് മി​ക​ച്ച ഫോ​മി​ലാ​ണ്. മി​ലി​ക്കി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ മെ​ര്‍ട്ടെ​ന്‍സി​നാ​യി​രു​ന്നു ഗോ​ള​ടി​യു​ടെ ചു​മ​ത​ല വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു ക​ളി​യി​ല്‍ 13 ഗോ​ളാ​ണ് ബെ​ല്‍ജി​യം താ​രം നേ​ടി​യ​ത്.

1987നു​ശേ​ഷം റ​യ​ലി​ന്‍റെ ഗ്രൗ​ണ്ടി​ലി​റ​ങ്ങു​ന്ന നാ​പ്പോ​ളി​ക്കു​വേ​ണ്ടി ആ​ര്‍ത്തു​വി​ളി​ക്കാ​ന്‍ 10,000 ആ​രാ​ധ​ക​ര്‍ക്കൊ​പ്പം ക്ല​ബ്ബി​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ താ​രം ഡി​യേ​ഗോ മാ​റ​ഡോ​ണ​യും സാ​ന്റി​യാ​ഗോ ബ​ര്‍ണേ​ബു സ്‌​റ്റേ​ഡി​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്രീ​ക്വാ​ര്‍ട്ട​ര്‍ ക​ട​ക്കാ​ന്‍ ആ​ഴ്‌​സ​ണ​ല്‍

ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ ആ​ദ്യ പാ​ദ പ്രീ​ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ ആഴ്സണൽ മി​ക​ച്ചൊ​രു ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ് ഒ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ആ​റു ചാ​മ്പ്യ​ന്‍സ് ലീ​ഗി സീ​സ​ണി​ലും പ്രീ​ക്വാ​ര്‍ട്ട​റി​ന​പ്പു​റം പോ​കാ​ത്ത ആ​ഴ്‌​സീ​ന്‍ വെം​ഗ​റു​ടെ ടീം ​ര​ണ്ടും ക​ല്പി​ച്ചാ​ണ്.

സ​മ്മി​ശ്ര പ്ര​ക​ട​ന​മാ​ണ് ആ​ഴ്‌​സ​ണ​ല്‍ ഇ​തു​വ​രെ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹ​ള്‍ സി​റ്റി​യെ തോ​ല്‍പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും വെം​ഗ​റു​ടെ സം​ഘ​ത്തി​നു​ണ്ട്. പ​ര​സ്പ​രം അ​ടു​ത്ത​റി​യു​ന്ന ര​ണ്ടു ടീ​മു​ക​ളാ​ണ് ബ​യേ​ണും ആ​ഴ്‌​സ​ണ​ലും ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ത്തി​നി​ടെ ആ​റു ത​വ​ണ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി.

കാ​ര്‍ലോ ആ​ന്‍സി​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ​യേ​ണി​ന്‍റെ പ്ര​ക​ട​ന​വും സ​മ്മി​ശ്ര​മാ​ണ്. ബു​ണ്ട​സ് ലി​ഗ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ബ​യേ​ണ്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ജ​യ​ം മാ​ത്ര​മാ​ണു ലക്ഷ്യം. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ളി​യി​ല്‍ ഇ​ന്‍ഗോ​ല്‍സ്റ്റാ​ഡ​റ്റി​നെ 2-0ന് ​തോ​ല്‍പ്പി​ച്ച ബ​യേ​ണും വി​ജ​യ​പാ​ത​യി​ലാ​ണ്. എ​ന്നാ​ല്‍ ആ ​മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റു​ക​ളി​ലാ​ണ് ര​ണ്ടു ഗോ​ളും വ​ന്നത്.

പരിക്ക് ആ​ന്‍സി​ലോ​ട്ടി​യുടെ ടീമിന് വില്ലനാകുന്നുണ്ട്. തു​ട​യി​ലെ പേ​ശി​ക​ള്‍ക്കേ​റ്റ പ​രി​ക്കി​ല്‍നി​ന്ന് മുക്തനാ നകാ ത്തതുകൊണ്ട് ഫ്രാങ്ക് റിബറി കളിക്കില്ല. തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ജെ​റോം ബോ​ട്ടം​ഗി​നും ക​ളി​ക്കാ​നാ​വി​ല്ല.

അ​ല​യ​ന്‍സ് അ​രീ​ന​യി​ല്‍ ക​ഴി​ഞ്ഞ 15 ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലും ബ​യേ​ണ്‍ തു​ട​ര്‍ ജ​യ​ത്തി​ന്‍റെ റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചി​രി​ക്കു​കയാ​ണ്. ക​ഴി​ഞ്ഞ ആ​റ് സീ​സ​ണി​ലും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​കാ​നാ​യി​രു​ന്നു വെം​ഗ​റു​ടെ ടീ​മി​ന്‍റെ വി​ധി. 2013ലും 2014​ലും ബ​യേ​ണാ​ണ് ആ​ഴ്‌​സ​ണ​ലി​നെ പു​റ​ത്താ​ക്കി​യ​ത്.