റോം: കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 14-ാം സമ്മേളനം സഭൈക്യത്തിനുള്ള റോമിലെ പൊന്തിഫിക്കൽ കൗണ്‍സിൽ ഹാളിൽ നടന്നു.
സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്റെ പ്രസിഡന്റ് കർദിനാൾ കൂർട്ട് കോഹ്, കോപ്റ്റിക് ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത ആംബാ ബിഷോയി എന്നിവരുടെ അധ്യക്ഷതയിൽ വിശുദ്ധ കുർബാനയെപ്പറ്റിയുള്ള ചർച്ചകളാണു നടന്നത്. കത്തോലിക്കാ സഭാംഗങ്ങളും ഓർത്തഡോക്സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ വെളിച്ചത്തിൽ നടന്ന ചർച്ചകളിൽ, ആദിമനൂറ്റാണ്ടുകളിൽ പാശ്ചാത്യപൗരസ്ത്യസഭകളിലെല്ലാം പരിശുദ്ധ കുർബാനയ്ക്ക് ഒരേ ഘടനയും ഒരുപോലെയുള്ള ശുശ്രൂഷകളുമാണ് കത്തോലിക്കാസഭാ കൂട്ടായ്മയിലുള്ള സഭകളിലും ഓറിയെന്റൽ ഓർത്തഡോക്സ് സഭകളിലും നിലനിന്നിരുന്നതെന്നു അംഗങ്ങൾ വിലയിരുത്തി.
25നു സെന്റ് പോൾസ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പായുടെ നേതൃത്വത്തിൽ നടത്തിയ റംശാ പ്രാർഥനയിൽ കമ്മീഷനംഗങ്ങൾ സംബന്ധിച്ചു. 27നു ഫ്രാൻസിസ് മാർപാപ്പാ കമ്മീഷനംഗങ്ങളെ സന്ദർശിച്ച് ആശംസകൾ നേരുകയും സന്ദേശം നല്‍കുകയും ചെയ്തു.
30 അംഗങ്ങളുള്ള കമ്മീഷനിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, യുഹാനോൻ മാർ ദെമേത്രിയൂസ്, സിറിയൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയും കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കലുമാണ് ഇന്ത്യയിൽനിന്നുള്ളവർ. കമ്മീഷന്റെ അടുത്ത വർഷത്തെ സമ്മേളനം 2018 ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ചു വരെ അർമേനിയായിൽ നടക്കും.