പേരാമ്പ്ര: ഒരു മാസമായി രാഷ്ട്രീയ സംഘർഷം തുടരുന്ന പാലേരിയിൽ സർവകക്ഷി സമാധാന സ്ഥിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ, വൈസ് പ്രസിഡന്റ് എൻ.പി വിജയൻ, ജില്ലാ പഞ്ചായത്തംഗം എ.കെ ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ. സെറാബാനു, സൗഫി താഴക്കണ്ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.ടി. സരീഷ്, വി.കെ സുമതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി കുഞ്ഞിക്കണ്ണൻ, എം. വിശ്വനാഥൻ, എ. പ്രകാശൻ, സി.കെ ശ്രീനാഥ്, ആനേരി നസീർ, പാളയാട്ട് ബഷീർ, ഒ.ടി രാജൻ, ഇ.സി രാമചന്ദ്രൻ, ഒ.ടി ബഷീർ, റസാഖ് പാലേരി, കെ.എം അഷറഫ്, ശ്രീനി മനത്താനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ ഭരണകൂടം
ഇടപെടണം:
മുല്ലപ്പള്ളി രാമചന്ദ്രൻ
പേരാമ്പ്ര: അരനൂറ്റാണ്ടുകാലമായി കണ്ണൂർ ജില്ലയിൽ സിപിഎമ്മും ബിജെപിയും തുടരുന്ന സംഘർഷം കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിക്കാനുള്ള ആസുത്രിത ശ്രമത്തിന്റെ ഭാഗമാണ് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാലേരി, കിഴക്കൻ പേരാമ്പ്ര മേഖലകളിൽ നടക്കുന്നതെന്നും ഇവ അവസാനിപ്പിക്കാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. ഇരു പാർട്ടികളും തുടരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ചെറുത്തു തോല്പിക്കാൻ ജനാധിപത്യവിശ്വാസികൾ മുന്നോട്ടു വരണം. അക്രമസംഭവങ്ങളിൽ ക്വട്ടേഷൻ സംഘങ്ങൾ ഉൾപ്പെടുന്നുവെന്നത് ഗൗരവകരമാണെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.