ചങ്ങനാശേരി: ചരക്കുലോറി സമരത്തെത്തുടർന്ന് പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണെന്നും ഈ പ്രശ്നത്തിനു സത്വര പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്നും കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.പി.മാത്യു, ബിനു വാഴയിൽ, ബേബിച്ചൻ മറ്റത്തിൽ, ജോയിച്ചൻ ഇടക്കരിയിൽ, ബോബിച്ചൻ പുത്തൻപറന്പിൽ, പി.പി. വർഗീസ്, ബേബിച്ചൻ തടത്തിൽ, ജയിംസ് കരിക്കംപള്ളി എന്നിവർ പ്രസംഗിച്ചു.