കറുകച്ചാൽ: നെടുംകുന്നം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ വാർഡുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 25 പേർക്കാണു പഠനോപകരണങ്ങൾ വിതരണം ചെയ്തത്. നെടുംകുന്നം പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജമ്മ രവീന്ദ്രന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ രവി വി. സോമൻ, ശോഭാ സതീഷ്, എം.കെ. ബീന തുടങ്ങിവർ പ്രസംഗിച്ചു.