ഇസ്ലാമാബാദ് :ആണവായുധങ്ങൾ വഹിക്കാൻശേഷിയുള്ള അബബീൽ ഉപരിതല മിസൈൽ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ചു.2200 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.ഒന്നിലധികം അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലാണിതെന്ന് ഐഎസ് ഐയുടെ പത്രക്കുറിപ്പിൽ പറഞ്ഞു. മുങ്ങിക്കപ്പലിൽനിന്നു തൊടുത്തു വിടുന്ന ബാബർ-3 ക്രൂസ് മിസൈൽ ഡിസംബറിൽ പാക്കിസ്ഥാൻ പരീക്ഷിച്ചിരുന്നു.