മേസണ്‍ നോര്‍മല്‍
12:20 AM Jan 25, 2017 | Deepika.com
ലണ്ടന്‍: ചെല്‍സിയുടെ ഗാരി കാഹിലുമായി കൂട്ടിയിടിച്ചു പരിക്കേറ്റ ഹള്‍സിറ്റിയുടെ റയാന് മേസണ്‍ അപകട നില തരണം ചെയ്തു. ഞായറാഴ്ച ചെല്‍സിയുടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14-ാം മിനിറ്റിലാണ് മേസണും കാഹിലും കൂട്ടിയിടിച്ചത്. കാഹില്‍ പിന്നീട് കളി തുടരുകയും ചെല്‍സിയുടെ രണ്ടാമത്തെ ഗോള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍, മൈതാനത്ത് പ്രാഥമിക ചികിത്സ നല്കിയ ശേഷം മേസണെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ഉടന്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു.