വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക പോലീസ് സ്റ്റേഷൻ വരുന്നു.വിഴിഞ്ഞം പോർട്ട് പോലിസ് സ്റ്റേഷൻ എന്ന പേരിലാണ് പുതിയ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നത്.
നിലവിൽ വിഴിഞ്ഞം സർക്കിളിന് കീഴിൽ വരുന്ന വിഴിഞ്ഞം പോലിസ് സ്റ്റേഷന്റെ പരിധിയിലാണ് നിർദിഷ്ട തുറമുഖ പദ്ധതി പ്രദേശം .തീരദേശ മേഖലയും ഗ്രാമീണ മേഖലയും അടങ്ങുന്ന വിഴിഞ്ഞം സ്റ്റേഷൻ പരിധിയുടെ വ്യാപ്തിയും കേസുകളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും പരിഗണിച്ചാണ് പോർട്ടിന് പ്രത്യേക സ്റ്റേഷൻ വേണമെന്ന ആശയം രൂപംകൊണ്ടത്.
നിർദേശം പോലീസ് ആസ്ഥാനത്തു നിന്നും സർക്കാരിലേക്ക് നല്കി. സർക്കാർ അംഗീകരിച്ചതോടെയാണ് പ്രത്യേക പോലീസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നത്. ഒരു എസ്എച്ച്ഒ, രണ്ട് അഡീഷണൽ എസ്ഐമാർ, രണ്ട് എഎസ്ഐ 21 പുരുഷ പോലീസുകാർ നാല് വനിതാ പൊലീസുകാർ, നാല് ഡ്രൈവർ എന്നിങ്ങനെയാണ് പോർട്ട് പോലിസ് സ്റ്റേഷന് ജീവനക്കാരെ അനുവദിച്ചിരിക്കുന്നത്.
രണ്ട് പോലീസ് ജീപ്പുകളും പുതിയ പോലീസ് സ്റ്റേഷന് ലഭിക്കും.ഇനി ധനകര്യവകുപ്പിന്റെ അനുമതി കൂടി ലഭിച്ചാൽ ഏപ്രിൽ അവസാനത്തോടെ പോർട്ട് പോലിസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങും.വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടറുടെ കീഴിലായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. നിലവിൽ പദ്ധതി പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ തൊട്ടടുത്തുള്ള പുളിങ്കുടിയിലെ ആംഡ് റിസർവ് ക്യാമ്പിൽ ഡിറ്റാച്ച്മെന്റ് പോലീസ് സ്റ്റേഷനായിട്ടായിരിക്കും തുടക്കം.
തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ പദ്ധതി പ്രദേശത്ത് തുറമുഖ വകുപ്പ് നല്കുന്ന സ്ഥലത്തേക്ക് പോർട്ട് സ്റ്റഷന് സ്വന്തം കെട്ടിടം നിർമിച്ചശേഷം പ്രവർത്തനം അങ്ങോട്ട് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.പുതിയ സ്റ്റേഷൻ ആരംഭിക്കുന്നതോടെ തങ്ങളുടെ ജോലി ഭാരം കുറയും എന്ന സന്തോഷത്തിലാണ് വിഴിഞ്ഞം സ്റ്റേഷനിലെ പോലിസുകാരും.