ബംഗളൂരു: തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനു സമമായി കർണാടകത്തിൽ നടത്തിയിരുന്ന കാളയോട്ട മത്സരം കംബാലയുടെ നിരോധനം നീക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു.
കംബാല നടത്താൻ സംസ്ഥാന സർക്കാർ അനുകൂലമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർഷകരുടെ പാരമ്പര്യ ചടങ്ങായ കംബാലയ്ക്കു താൻ അനുകൂലമാണെന്നു കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. കംബാലയ്ക്കുള്ള നിരോധനം മാറ്റണമെന്ന് മംഗളൂരുവിൽ പൊതുപരിപാടിക്കിടെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.