+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരീക്ഷയ്ക്കിടെ സ്കൂളിൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്ക​ൽ

കോ​ട​ഞ്ചേ​രി: ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഒരുക്കിയ​ത് പ​രീ​ക്ഷ​നടക്കുന്ന സ്കൂ​ളി​ൽ. വ്യാ​ഴാ​ഴ്ച കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് കാ​ർ​ഡ് പു​തു​ക്
പരീക്ഷയ്ക്കിടെ സ്കൂളിൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്ക​ൽ
കോ​ട​ഞ്ചേ​രി: ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഒരുക്കിയ​ത് പ​രീ​ക്ഷ​നടക്കുന്ന സ്കൂ​ളി​ൽ. വ്യാ​ഴാ​ഴ്ച കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ലാ​ണ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​നു സെ​ന്‍റ​ർ അ​നു​വ​ദി​ച്ച​ത്. ഈ ​സ​മ​യ​ത്ത് സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് പു​റ​മേ നിന്നു​ള്ള ബ​ഹ​ള​ം അ​സ​ഹ​നീ​യ​മാ​യി. ഒ​ന്പ​ത്, 10, 16, 17, 18 തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് വാ​ർ​ഡു​ക​ൾ​ക്കു​മാ​യി ഈ ​ഒ​രു സെ​ന്‍റ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. രാവിലെ മു​ത​ൽ ത​ന്നെ സ്കൂ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ​ൻ​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. ജ​ന​ത്തി​ര​ക്ക് വ​ർ​ധി​ച്ച് ഫോ​ട്ടോ എ​ടു​ക്ക​ൽ താ​മ​സി​ച്ച​തോ​ടെ ബ​ഹ​ള​വും വ​ർ​ധി​ച്ചു. ഇ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സു​മെ​ത്തി. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​തി​ന് മൈ​ക്കി​ലൂ​ടെ നിർദേശം നൽകുന്നു ണ്ടായിരുന്നു.
പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യം വെ​റു​തെ കി​ട​ക്കു​ന്പോ​ഴാ​ണ് പ​രീ​ക്ഷ സ​മ​യ​ത്ത് സ്കൂ​ളി​ൽ പുതുക്കൽ ക്യാന്പ് ന​ട​ത്തി​യ​ത്.