മുക്കം: നിർദ്ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈൻസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാരശേരിയിൽ സർവ്വേ അലൈൻമെന്റ് നിയമവിരുദ്ധമായാണ് നടന്നതെന്ന് പരാതി.
ജനകീയ പ്രതിഷേധം ഭയന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായാണ് സർവേ നടന്നത് .നേരത്തേ ഗെയിൽ മാർക്ക് ചെയ്ത സ്ഥലത്തു നിന്നു മാറിയാണ് കഴിഞ്ഞ ദിവസത്തെ അടയാളപ്പെടുത്തൽ ഉണ്ടായതെന്ന് ഭൂ ഉടമകൾ പറഞ്ഞു. അലൈൻമെന്റ് മാറ്റുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.