കുറ്റ്യാടി: ചാത്തങ്കോട്ടുനട അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്. നബാർഡിന്റെ സഹായത്തോടെ സൊസൈറ്റി നോഡൽ ഏജൻസിയായി ചാത്തങ്കോട്ട്നട കേന്ദ്രീകരിച്ച് ഹിൽഗ്രോൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടം നബാർഡിൽ നിന്നും ഒന്പതു ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ട്. 2000 രൂപ നിരക്കിലുള്ള 1500 ഷെയറാണ് കന്പനിക്ക് അനുവദിച്ചിട്ടുള്ളത്. ഷെയർ വിതരണം പുരോഗമി ക്കുകയാണ്. ഗ്രാന്പു, കൊക്കോ, ജാതി, കുരുമുളക് തുടങ്ങിയവ കർഷകരിൽ നിന്നും നേരിട്ടെടുത്ത് മൂല്യവർധിത ഉത്പന്നങ്ങൾ ആക്കുകയും കർഷക കൂട്ടായ്മ ഉണ്ടാക്കി വിപണനം നടത്തി ന്യായവില ലഭ്യമാക്കുകയാണ് കന്പനിയുടെ മുഖ്യ പ്രവർത്തന ലക്ഷ്യം.
മേയ് ആദ്യത്തോടെ കന്പനിയുടെ ആദ്യസംരംഭമായ കൊക്കോ പ്രൊസസിംഗ് പ്ലാന്റ് കൊക്കോപൗഡർ, കൊക്കോ ബട്ടർ തുടങ്ങിയ ഉത്പന്നങ്ങളോടെ ആരംഭിക്കുമെന്ന് പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങളായ ബോബി മൂക്കൻതോട്ടം, ജെയിംസ് കട്ടക്കയം, പി.പി ബാബു, ഒ.ടി ഷാജി ഓതറക്കുന്നേൽ, ജോസ് തകിടിയേൽ, സി.എച്ച് ഗോപാലൻ, സൂപ്പി മണക്കര, തങ്കച്ചൻ തകിടിയേൽ, ജിജി കട്ടക്കയം, പവിത്രൻ വട്ടക്കണ്ടി തുടങ്ങിയവർ അറിയിച്ചു.