നാദാപുരം: താനക്കോട്ടൂരിൽ സിപിഎം -ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിനെ അക്രമിച്ച കേസിൽ ബിജെപി ജില്ലാ നേതാവ് പട്ടന്നൂർ മധുപ്രസാദ് (49), സിപിഎം പ്രവർത്തകൻ കല്ലമ്മൽ നിധിൻ (28) എന്നിവരെ വളയം എസ്ഐ കെ.കെ. രാജേഷ്കുമാർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം ബിജെപി പൊതുയോഗത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് പോലീസിന് നേരെ അക്രമമുണ്ടായത്. സംഘർഷമുണ്ടാക്കിയ സിപിഎം- ബിജെപി പ്രവർത്തകരെ പോലീസ് ലാത്തി വീശി പിരിച്ച് വിടുകയായിരുന്നു.