താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്ന കാരുണ്യ കമ്മൂണിറ്റി ഫാർമസി സർക്കാർ നേരിട്ട് നടത്തണമെന്ന് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ആവശ്യമുള്ള മരുന്നുകൾ കാരുണ്യ ഫാർമസി വഴി വിതരണം ചെയുന്നതിനു നടപടി ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ടി. മെഹറൂഫ്, പ്രസിഡന്റ് വി. ലിജു, സന്ദീവ് മാടത്തിൽ, ലിബിൻ അജയ് ഘോഷ്, ഇ.പി സജി കുമാർ, പി. ലെനിൻ ദാസ്, സജിത്ത് വട്ടക്കൊരു എന്നിവരുടെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയയിച്ച് കാരാട്ട് റസാഖ് എംഎൽഎയ്ക്ക് നിവേദനം നൽകി.