പത്തനംതിട്ട: സേവനാവകാശ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരാകേണ്ടതുണ്ടെന്ന് എഡിഎം അനു എസ്.നായർ. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കളക്ടറേറ്റ് ജീവനക്കാർക്കായി കോണ്‍ഫറൻസ് ഹാളിൽ നടത്തിയ സേവനാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണ ക്ലാസിനു ശേഷം സേവനാവകാശത്തെക്കുറിച്ച് നടന്ന ചർച്ചയിൽ ജീവനക്കാർ സജീവമായി പങ്കെടുത്തു.