പത്തനംതിട്ട: കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെ (കെഎപിഎസ്) ആഭിമുഖ്യത്തിൽ പത്തനംതിട്ട ചൈൽഡ് ലൈൻ ജില്ലാ ട്രെയിനിംഗ് സെന്ററിൽ ജില്ലാ ചാപ്റ്റർ സോഷ്യൽ വർക്ക് ഡേ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ഡേവിഡ് റെജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഡോ. പീറ്റർ ജോയി അധ്യക്ഷ വഹിച്ചു. ജോയിന്റ് സെക്രട്ടറി ജിൻസി ബാബു, ബിനു മാത്യു, നീതു കെ. മോഹൻ, എൻ. അബിത, ഷൈനി ബേബി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ കൈക്കോർക്കണമെന്നു യോഗം ആഹ്വാനം ചെയ്തു.