തുന്പമൺ: വർത്തമാനകാല ജനതയുടെ സ്വാർത്ഥത മൂലം മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള മനസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാൽ നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുന്നതിലൂടെ വൈഎംസിഎ ഉദാത്തമായ മാതൃക കാട്ടികൊടുക്കുകയാണെന്നും ജില്ലാ പഞ്ചായത്തംഗം എലിസബേത്ത് അബു. വൈഎംസിഎ തുന്പമണ്ണിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പ്രസിഡന്റ് സാമുവേൽ കോശി അധ്യക്ഷത വഹിച്ചു. ദേശീയ ഫിനാൻസ് സമിതിയംഗം ഷിബു കെ. ഏബ്രഹാം, ഇന്റർ നാഷണൽ യൂത്ത് സെന്റർ ട്രഷറാർ വി.ടി. ഡേവിഡ്, ഫാ. ജിജു സാമുവേൽ, റ്റി.വൈ. ജോർജ്, തോമസ് ജോയി, സി.സി. ജോയി, ജോണ്സണ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ അഖില കേരള ചിത്രരചനാ മത്സരത്തിൽ തുന്പമണ്‍ വൈഎംസിഎ, സെന്റ് ജോണ്‍സ് സ്കൂൾ, നരിയാപുരം സെന്റ് പോൾസ് സ്കൂൾ എന്നീ സെന്ററുകളിൽ നിന്ന് വിജയികളായവർക്കുള്ള മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയും കായിക മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.