പത്തനംതിട്ട: ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി. ജില്ലാ സാക്ഷരതാ മിഷന്റെ ട്രാൻസ് ജെന്റർ-തുടർ വിദ്യാഭ്യാസ സർവേയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.ജി അനിത, സെക്രട്ടറി ജി.അനിൽ കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ.രമേഷ്കുമാർ, സാന്ത്വനം സുരക്ഷാ പ്രോജക്ട് ഓഫീസർ വിജയാ നായർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ കെ.ജി. ബേബി ഗിരിജ, ആർ. സിംല തുടങ്ങിയവർ പങ്കെടുത്തു.